"പെരിയപിഴച്ചു പെരുമ്പുഴയിൽ വീണോനല്ലൊ
പെരുമ്പുഴയച്ചൻ"
വള്ളുവ
സമുദായക്കാരുടെ പ്രധാന ആരാധനാ
മൂർത്തിയാണ് ശ്രീ പെരുമ്പുഴയച്ചൻ ദൈവം ..വൈഷ്ണവാംശ മൂർത്തിയായ ഈ ദേവൻ
ഒരു പ്രസിദ്ധിയാർജിച ഒരു നമ്പ്യാർ കുടുംബത്തിലെ അംഗമായിരുന്നുമെന്നും
വിഷ്ണുവിന്റെ വര പ്രസാദത്താലാണ് മാതാപിതാക്കൾക്ക്
കിട്ടിയതെന്നും പറയപ്പെടുന്നു .ചെറുപ്രായത്തിൽ തന്നെ അസാധാരണമായി സകലവിദ്യകളും
സ്വയം പഠിച്ചെടുത്തു ..കച്ചവടക്കാരായ കാരണവന്മാർ പോകുമ്പോൾ അവരുടെ കൂടെ
കച്ചവടത്തിനായി പോകാൻ വാശി പിടിച്ചു .. പക്ഷെ നിനക്ക് കച്ചവടം ചെയ്യാൻ അറിയില്ല
എന്നു പറഞ്ഞ് കാരണവന്മാർ
കൂടെ കൂട്ടാൻ സമ്മതിച്ചില്ല .. അവർ കാണാതെ പുറകെ പോയി ദേവൻ. കച്ചവടം
ചെയ്ത് പ്രശസ്തനായി ..
ആദ്യം
കാലികച്ചവടം ചെയ്തു .. പിന്നെ പല വ്യഞ്ജനങ്ങൾ കച്ചവടം നടത്തി.. തുവര, കടല ,വെല്ലം,കൽക്കണ്ടം എന്നീ
സാധനങ്ങൾ കച്ചവടം ചെയ്തു .. മായയാൽ കടല ചെറുമണി ചരലായും കൽക്കണ്ടം വെങ്കല്ലായും
മറിച്ചു.. മീത്തലെ വീട്ടിൽ പെരുമാൾക്ക് ചുങ്കം വീഴ്ത്താൻ പണം
കയ്യിലുണ്ടായിരിക്കെ വെളുത്തരി കൊണ്ട് ചുങ്കം വീഴ്ത്തി മായ കാണിച്ചു ..
കച്ചവടം കഴിഞ്ഞു മടങ്ങുന്ന വഴി രാത്രി ഖോരമായ ചെന്നികുത്ത് വന്നു
..കയ്യിലുണ്ടായിരുന്ന ചൂട്ടു നഷ്ടപെട്ടു .കണ്ണു കാണാതെയായി വഴി പിഴച്ചു
പെരുമ്പുഴയാറ്റിൽ വീണു . മരണപെട്ടു.. പിറ്റേ ദിവസം മത്സ്യബന്ധനത്തിന് പോയ വള്ളുവന്
വലയിൽ കിട്ടി ..ദിവ്യമായ ആ ദേഹം കണ്ടത് മുതൽ വള്ളുവന്റെ വീട്ടിൽ
പല പല ദൃഷ്ടാന്തങ്ങൾ കണ്ടു .. ജോത്സ്യരെ വരുത്തി രാശിക്രമം നോക്കി രാശിപ്രകാരം
ഇതൊരു സാദാരണ മനുഷ്യനല്ല
.. നിന്റെ കുലം സംരക്ഷിക്കാൻ പോന്നോരു ദൈവമാണ് എന്ന് കണ്ടു . അങ്ങനെ
വള്ളുവന്മാരുടെ കുലദൈവമായി മാറി .. അവർ പയംകുറ്റി ,ഇറച്ചി,മത്സ്യം എന്നിവ
നൈവേദ്യമായും നല്കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തു ..
ഫോട്ടോ കടപ്പാട്:: ഷിജിത്ത് എം ബി
ആശംസകള്
ReplyDelete