Wednesday, March 27, 2013

വടക്കത്തി (പടക്കത്തി) ഭഗവതി .... രണദേവത


ദുഷ്പ്രഭുക്കളെ കൊന്നൊടുക്കാൻ പുറപ്പെട്ട പരശുരാമനെ സഹായിക്കാൻ രാമന്റെ ഗുരു കൂടിയായ ശ്രീ മഹാദേവൻ ഒരു രണദേവതയെ സൃഷ്ടിച്ചു കൂടെ അയച്ചതാണ് എന്നാണു ഐതിഹ്യം..    അസുരനെ വധിക്കാൻ പരശു രാമനൊപ്പം പടക്കെത്തിയ ഭഗവതിയായത് കൊണ്ട് പടക്കത്തി ഭഗവതി എന്നു പേരു വന്നു... എന്നാൽ ദേവിയുടെ ശരിയായ നാമം വടക്കത്തി ഭഗവതി ആണെന്നും ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു എന്നും അതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു .. 

ദേവിയുടെ ജനനവുമായി ബന്ധപ്പെട്ടു ശിവൻ  സൃഷ്ടിച്ചു എന്ന് കൂടാതെ മറ്റൊരു കഥ കൂടി കേൾക്കുന്നുണ്ട് .. ശ്രീ പാൽകടലിൽ   വെള്ളിമാൻ കല്ലിനരികത്ത് ഏഴു മടലുകളും എട്ടു തിരുളുകളുമുള്ള  ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ എട്ടാം തിരുളിന്റെ മുകളില ഏഴുപൊന്മുട്ടകൾ ഉണ്ടെന്നും അതില് ആറു മുട്ടയുടഞ്ഞു ആറു മലകളിലായി പോയി ചെന്ന് വീണു എന്നും അതിൽ നിന്നും ആറു പേരുണ്ടാകുകയും ഏഴാം മുട്ടയുടഞ്ഞു ഒരു ദേവകന്യക ഉണ്ടായി എന്നും പറയപ്പെടുന്നു.. പന്ത്രണ്ടാം വയസ്സിൽ ദേവകന്യക മെയ്തിരണ്ടു.. തിരണ്ടു കല്യാണം ആഘോഷമാക്കാൻ ആറ്  ആങ്ങളമാരും വന്നു  ചേർന്നു.. തിരുണ്ട കല്യാണത്തിന് ഇറച്ചി വേണം.. ആങ്ങളമാർ നായാട്ടിനു പുറപ്പെട്ടു.. മച്ചുനിയന്മാർ വഴി തടഞ്ഞു.. നായാട്ടു കഴിഞ്ഞു വന്ന ആങ്ങളമാരോട് മാൻതലയും കാലും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു അവർ ശഠിച്ചു.. വാക്കേറ്റം യുദ്ധത്തിൽ കലാശിച്ചു .. ദേവിയുടെ ആറു ആങ്ങളമാരെയും മറുകരയിലെ മചുനിയന്മാർ കൊന്നു കളഞ്ഞു .. ഇതറിഞ്ഞ ദേവി തന്റെ ആഭരണങ്ങൾ പൊട്ടിച്ചെറിഞ്ഞു തപസ്സിനായി പുറപ്പെട്ടു .. തപസ്സിലൂടെ ശക്തി സമ്പാദിചു .. മച്ചുനിയന്മാരെ വധിച്ചു കളഞ്ഞു ..പിന്നീട്  പല നാടുകളിൽ പോയി പലരോടും യുദ്ധം ചെയ്ത് 18 ആയുധങ്ങൾ സമ്പാദിച്ചു .. ഇന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച്‌ തുമ്പികൈ കൈകൊണ്ടു.. തുളുനാട്ടിൽ ചെന്ന് തുളു ചേകവരെ  തോൽപ്പിച്ച് തുളു താടിയും മീശയും കൈക്കൊണ്ടു.. നെല്ല് കുത്തുന്ന പങ്ങാട്ടിയോട് പൊരുതി ഉലക്കയും മുറവും കൈക്കൊണ്ടു.. തീയനെ തോൽപ്പിച്ച് തളപ്പും ഏറ്റുകത്തിയും നേടി .. അർദ്ധപുരുഷ സങ്കൽപ്പത്തിലുള്ള  ഈ ദേവിക്ക് എല്ലാ നാടുകളും ചുറ്റികണ്ട ശേഷം  അവസാനം കോലത്തുനാട് കാണണം എന്ന മോഹമുണ്ടായി .. വിശ്വകർമാവിനെ വരുത്തി ഒരു മരക്കലം  പണിത് അതിലെറി കോലത്തു നാട് മുഴുവൻ കണ്ടു എന്നും അവസാനം ഇടത്തൂർ എത്തിയ ദേവി വിശ്വകർമാവിന്റെ അപേക്ഷ പ്രകാരം ഇടത്തൂർ കുടിയിരുന്നു എന്നും ഐതിഹ്യം..
5 comments:

 1. കേട്ടറിവു മാത്രമുള്ള തെയ്യം. അതിന്റെ കഥ അറിഞ്ഞതിൽ സന്തോഷം, ഏതൊക്കെ കാവുകളിലാണീ തെയ്യം ഉള്ളതെന്ന് അറിയുമോ ?

  ReplyDelete
 2. ഞാൻ മണ്ടൂർ എന്ന സ്ഥലത്ത് പോയി കണ്ടിട്ടുണ്ട് ഈ തെയ്യം ...പിന്നെ എഴോം ആശാരി കോട്ടത്തു ഉണ്ട് എന്നാണു എന്റെ വിശ്വാസം ഓർമയില്ല....എഴോക്കരോട് ചോദിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു പിന്നെ പയ്യന്നൂര് കഴിഞ്ഞു
  പോകുമ്പോൾ കുറച്ചു കാവുകളിൽ ഉണ്ട്...ഏതൊക്കെയാ എന്ന് ഓർക്കുന്നില്ല

  ReplyDelete
 3. Allada swaroopathil perumkaliyattangalil mathrame deviye kanan pattu..padakkethy bagavathyk evideyulla pradanyam ethilyde manasilakum..nilamangalam kazhakam,ramavilyam kazhakam,kadangod nellikal temple,nileswar vadayanthur kazkakam,manikoth manikyamangalam punnakkal bagavathy tempke evidengalile perumkaliyattangalil valare pradanyathode kanam

  ReplyDelete
  Replies
  1. കൂടുതല്‍ കണ്ടിട്ടില്ല..കേട്ടറിവ് മാത്രമാണ് ..അറിയുമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യുമല്ലോ

   Delete
 4. Payyanurinu vadakk padakkethy bhagavathye andu kaliyattangalil kanan pattilla..ramavilyam,vadayanthur kazhakangalil mukhya devathayum mel paranha mattu kazhakangalil thulya pradhanyamulla upadevathayumanu..vaichitryamanu ee theyyathinte prathyekatha.thadiyum meesayum thumbikkayyum ulla sthree devatha..18 ayudhangal..atheeva roudratha..18 ayudhangalum vichithram thanne..aambum villum,chanaka kalam,bomb,mazhu,thokk,chool,muram,vaal thudangi 18 ayudhangal kayyett kond uruttippidicha kannukalil roudra bhavan jwalippich bhaya bakthi vidarthiyanu deviyude purappadu..thuruthi nilamangalam kazhakam perumkaliyattathil ee apoorva theyyathe kananulla bhagyam enikkundayi..taliparamba bagath vadakkethy bhagavathy ennariyappedunna deviye andukaliyattangalil kanamenkilum thanmayatwathodeyum acharapolimayodeyum roopa bhangiyodeyum kanan vadakku thanne varanam

  ReplyDelete