മലബാറിന്റെ വടക്ക് ഭാഗത്ത് കൂടുതൽ കണ്ടുവരുന്ന യാദവ സമുദായക്കാരുടെ
(മണിയാണി) കുലദേവത .. ശ്രീ കൃഷ്ണന്റെ സഹോദരിയായ യോഗമായ ദേവിയാണ് ശ്രീ
കണ്ണങ്ങാട്ട് ഭഗവതി..ശ്രീ കൃഷ്ണന് തന്റെ സ്വര്‍ഗാരോഹണ
സമയത്ത് തന്റെ പിന്മുറക്കാർക്ക് ആരാധിക്കാന്‍ യോഗമായാ
ദേവിയെ കാട്ടികൊടുത്തു അങ്ങനെ കണ്ണന് കാട്ടിയ ഭഗവതിയാണ് കണ്ണങ്ങാട്ട് ഭഗവതി..
അല്ല ദേവകിയുടെ എട്ടാമത്തെ കുട്ടിയാണ് എന്ന് തെറ്റിദ്ധരിച്ച് തന്നെ കൊല്ലാന്‍
ഒരുങ്ങിയ കംസനോട് ഞാനല്ല നിന്റെ അന്തകന്‍ അവന് ജനിച്ചു കഴിഞ്ഞു എന്ന്
കണ്ണനെ കാട്ടികൊടുത്തത് കൊണ്ടാണ് ആ പേര് വന്നതെന്നും കേള്‍ക്കുന്നുണ്ട്.. എന്നാല്‍
തെയ്യത്തിന്റെ തോറ്റം പാട്ടില്‍ ഈ കഥ പ്രതിപാദിച്ചിട്ടില്ല.. സാദാരണ ദേവി
സ്തുതികള്‍ മാത്രമേ തോറ്റം പാട്ടിലുള്ളു.. മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റതോഴിയാണ് ഈ
ദേവി..എല്ലാ മുച്ചിലോട്ടു കാവുകളിലും മുച്ചിലോട്ടു ഭഗവതി കഴിഞ്ഞാല്‍ ഏറ്റവും
പ്രാധാന്യത്തോടെ കെട്ടിയാടുന്ന തെയ്യകോലവും കണ്ണങ്ങാട്ട് ഭഗവതിയുടെതാണ്.. കാണാനും
മുച്ചിലോട്ടു ഭഗവതിയുമായി സാമ്യമുണ്ട് ഈ ദേവി.. മുച്ചിലോട്ടു ഭഗവതിയുടെ കാവുകള്‍
മുച്ചിലോട് എന്നറിയപെടുന്നത് പോലെ കണ്ണങ്ങാട്ട് ഭഗവതിയുടെ കണ്ണങ്ങാട്
എന്നാണു അറിയപെടാറ്.. വളരെ പതുക്കെയുള്ള ഈ ദേവിയുടെ നൃത്തചുവടുകള്‍
നയനമനോഹരമാണ്.. പ്രധാന കണ്ണങ്ങാട് പയ്യന്നൂരിനടുത്തുള്ള എടനാട് (എടാട്ട് )
കണ്ണങ്ങാടാണ് ...
No comments:
Post a Comment