Wednesday, February 27, 2013

തീചാമുണ്ഡി .. അഗ്നി പ്രവേശം ചെയ്യുന്ന രൗദ്ര മൂര്‍ത്തി

ഹിരണ്യ കശിപുവിനെ കൊന്ന്  പ്രഹ്ലാദനെ രക്ഷിച്ച  നരസിംഹ മൂര്‍ത്തിയെയാണ് തീ ചാമുണ്ടിയായി കെട്ടിയാടുന്നത്‌ .. ഹിരണ്യ വധം കഴിഞ്ഞിട്ടും നരസിംഹ മൂര്‍ത്തിയുടെ കോപം ശമിച്ചില്ല.. മഹാദേവന്‍ തന്‍റെ  മൂന്നാം തൃക്കണ്ണ് തുറന്ന് അഗ്നിയുണ്ടാക്കി എന്നും അതില്‍ ചാടി നരസിംഹം തന്‍റെ ദേഷ്യം ശമിപ്പിച്ചുവെന്നും കഥ ..അല്ല ഹിരണ്യ കശിപുവിനെ കൊന്ന ശേഷം ഭഗവാന്‍ നാരായണന്‍ അഗ്നി ശുദ്ധി വരുത്തിയതാണ് തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും അതുമല്ല  നാരയണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാന്‍ ഹിരണ്യകശിപു പുത്രനെ അഗ്നിയില്‍ എറിഞ്ഞെന്നും  തന്റെ ഭക്തനെ രക്ഷിക്കാന്‍ മഹാവിഷ്ണു അഗ്നിയിലേക്ക് ചാടിയതാണ് എന്നും അതാണ്‌ തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നുമാണ് പറഞ്ഞു കേട്ടിടുള്ളത്.. തെയ്യത്തിന്‍റെ  വാമൊഴി പ്രകാരം അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്..

മലയസമുദായക്കാരാണ്ഈതെയ്യംകെട്ടിയാടറുള്ളത്..വളരെയധികം അപകടം ഉണ്ടായേക്കാവുന്ന ഈ തെയ്യക്കോലത്തെ  ഒറ്റക്കോലം  എന്നാണു പൊതുവായി പറയാറുള്ളത്.. അഗ്നിയിലേക്ക് എടുത്ത് ചാടുന്ന ഈ തെയ്യക്കോലം നര സിംഹമൂര്‍ത്തിയുടെ എല്ലാ രൗദ്ര ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്.. " ഇന്ധനം മല പോലെ കത്തി ജ്വലിപ്പിച്ചതില്‍ നിര്‍ത്തിയിട്ടുണ്ടെന്‍ ഭക്താനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യ കശിപു.. അഗ്നിയില്‍ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി അതിനു തിരുവാട്ടകേട്‌ വന്നിരിക്കുന്നതായോരപരാധത്തിനു  ഇടവരുത്തരുതല്ലോ .. ആയതൊന്നു ഞാന്‍ പരീക്ഷിക്കട്ടെ"... എന്ന്  കത്തി ജ്വലിക്കുന്ന മേലേരി കനലില്‍  ചാടുന്നതിനു മുന്‍പ് ദേവന്‍റെ  വാമൊഴി..






          ഫോട്ടോ കടപ്പാട് :: ശ്രീജിത്ത്‌ കെ 

6 comments:

  1. ചിത്രം എടുത്ത എനിക്ക് കടപ്പാടില്ല, അത് തിരഞ്ഞ് കണ്ടുപിടിക്കാൻ സഹായിച്ച ഗൂഗിളിനു മാത്രം കടപ്പാട്? :)

    ReplyDelete
  2. എനിക്കറിയില്ലല്ലോ....... ഇപ്പൊ മാറ്റം

    ReplyDelete
  3. തീച്ചാമുണ്ഡി ഇതുവരെ കാണാൻ പറ്റിയിട്ടില്ല...

    ReplyDelete
  4. അടുത്ത കൊല്ലം നാട്ടിൽ വാ കാണാം

    ReplyDelete
  5. താങ്ക്സ് ..ഇനിയും വായിക്കു

    ReplyDelete