Monday, February 25, 2013

കുട്ടിച്ചാത്തന്‍ .. മന്ത്രമൂര്‍ത്തികളിലെ ഉഗ്രമൂര്‍ത്തി



ശിവ പാര്‍വതിമാര്‍ വള്ളുവരായി  കഴിഞ്ഞ കാലം അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ കുട്ടി ശാസ്തന്‍ .. മക്കളില്ലാതിരുന്ന തന്‍റെ ഭക്തനായ കാളകാട്ടു നമ്പൂതിരിക്ക് മഹാദേവന്‍ കുട്ടിയെ നല്‍കുന്നു ..ഏഴു വയസ്സ് തികഞ്ഞപ്പോള്‍ കാളകാട്ടു നമ്പൂതിരി പുത്രനെ ശങ്കരപൂ വാര്യരുടെ എഴുതുപള്ളിയില്‍ എഴുത്തിനിരുത്തി..ഗുരു ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കുട്ടി പഠിച്ചെടുത്തു.. കുട്ടിയുടെ സംശയങ്ങള്‍ക്ക് മുന്പില്‍ ഗുരുവിനു ഉത്തരമില്ലാതായി ..

 ഒരു ദിവസം കുളിച്ച വന്ന ഗുരു തന്‍റെ  ഗ്രന്ഥം വായിക്കുന്ന കുട്ടിയെ കണ്ടു കോപാകുലനായി .. ഗ്രന്ഥമെടുത്തു വായിച്ചിട്ടാണ് ഇങ്ങനെ തന്നെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്ന് മനസ്സില്‍ തോന്നിയ ഗുരു ചൂരല്‍ കൊണ്ട് കുട്ടിയെ അടിച്ചു .. ആദ്യം അതു കാര്യമാക്കാതെ ഇരുന്ന കുട്ടിയുടെ ഭാവം പെട്ടെന്ന് മാറി.. കോപം പൂണ്ട അവന്‍ ഗുരുവിന്‍റെ  തലയറുത്തു ..

 ഇതറിഞ്ഞ കാളകാടര്‍ കോപാകുലനായി .. വിശന്നു വലഞ്ഞു  വരുന്നകുട്ടിക്ക് ഭക്ഷണം കൊടുക്കരുതെന്ന് കാളകാടര്‍ ആത്തോലമ്മയോടു പറഞ്ഞു .. ദേഷ്യം പൂണ്ട കുട്ടി ആത്തോലമ്മയുടെ ഇടതു മുലക്കു കല്ലെറിഞ്ഞു .. ഇല്ലത്ത് കഴിയാന്‍ നിനക്ക് അര്‍ഹത ഇല്ല എന്നു പറഞ്ഞു കുട്ടിയെ കാലിമെയ്ക്കാന്‌ അയച്ചു.. കാലിമേയ്ച്ചു തളര്‍ന്നു തിരിച്ചുവന്ന കുട്ടി ഇല്ലതമ്മയോടു കുടിക്കാന്‍ പാല് ചോദിച്ചു.. ഇല്ലത്തമ്മ പാല്‍ കൊടുത്തില്ല.. പാല് കൊടുക്കാതിരുന്നതിനു പ്രതികാരമായി അച്ഛന്‍ നമ്പൂതിരി എന്നും കണി കാണുന്ന കാളകൂട്ടത്തിലെ ചെങ്കോമ്പന്‍ കാളയെ കൊന്നു ചോര കുടിച്ചു .. ഇതറിഞ്ഞ കാളകാടര്‍ കുട്ടിയെ കൊന്നു.. എന്നാല്‍ വീണ്ടും ജനിച്ചു പ്രതികാര ദാഹിയായി തീര്‍ന്ന കുട്ടിശാസ്തന്‍ കാളകാട്ടില്ലം അഗ്നിക്കിരയാക്കി.. കാളകാടര്‍ മാന്ത്രികന്മാരെ വരുത്തി കുട്ടിയെ 444 കഷണങ്ങളാക്കി അഗ്നിയില്‍ ഹോമിച്ചു .. തീയില്‍ നിന്നും അത്ര തന്നെ ചാത്തന്മാര്‍ ഉണ്ടാകുകയും കാളകാട് അടക്കമുള്ള 44 ഇല്ലങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു.. പ്രതികാര ദാഹിയായ് തീര്‍ന്ന ചാത്തന്‍  ചാലയില്‍ പെരുമലയന്റെ  ഭക്തിയില്‍ സംപ്രീതനായി.. പൂജയും നേര്‍ച്ചയും നല്‍കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തു .. ആദ്യമായി കുട്ടിച്ചാത്തന്റെ കോല സ്വരൂപം കെട്ടിയാടിയതും ചാലയിൽ പെരു മലയനാണ് എന്നുവിശ്വസിക്കപെടുന്നു..

കുട്ടിശാസ്തനുപ്രധാനമായും3രൂപങ്ങള്‍ഉണ്ട്..കരിംകുട്ടി,പൂക്കുട്ടി,കുട്ടിഎന്നിവയാണവ..ഭക്തര്‍ക്ക്‌ ക്ഷിപ്രപ്രസാദിയും പരിഹസിക്കുന്നവര്‍ക്ക് അനര്‍ത്ഥകാരിയുമാണ്ഈദേവന്‍....മന്ത്രമൂര്തികളില്‍പ്രധാനിയായഈദേവന്‍ഭൈരവാദിപഞ്ചമൂര്തികളിലെപ്രധാന ആരാധനാ മൂര്‍ത്തിയാണ്..

**താഴെ കൊടുത്തിരിക്കുന്ന ഫോട്ടോ കരിംകുട്ടി ചാത്തന്റെതാണ്







ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

No comments:

Post a Comment