Tuesday, February 12, 2013

വൈരജാതന്‍ ...തട്ടും തെയ്യം


ശ്രീ മഹാദേവന്റെ വൈരത്തില്‍ നിന്നും ജനിച്ച പുത്രന്‍.വൈരത്തില്‍ ജാതനായവന്‍ വൈരജാതന്‍ .ശിവന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സതി, ക്ഷണമില്ലാതിരുന്നിട്ടും തന്റെ പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നു .ദേവന്മാരും മുനിശ്രേഷ്ടരുമടക്കം ഇരിക്കുന്ന സഭയില്‍ വച്ച് ദക്ഷന്‍ പുത്രിയെ ക്ഷണിക്കാതെ വന്നതെന്തിന് എന്ന് ചോദിച്ചു അപമാനിച്ചു .തന്റെ പതിയെ ധിക്കരിച്ചും അച്ഛന്റെ അടുക്കല്‍ വന്നു അപമാനം നേരിടേണ്ടി വന്നതില്‍ ദുഖിതയായ സതി യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു .വിവരമറിഞ്ഞ മഹാദേവന്‍ കോപിഷ്ഠനായി തന്റെ ജടപറിച്ചു നിലത്തടിച്ചു .അതില്‍ നിന്നും വൈരജാതന്‍ പിറവികൊണ്ടു.ശിവന്റെ ആജ്ഞപ്രകാരം ശിവഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗശാലയില്‍ ചെന്ന് യാഗത്തിന് വന്നവരേയും യാഗം ചെയ്യുന്നവരും വധിച്ചു .ദക്ഷന്റെ തലയറുത്തു .എന്നിട്ടും അരിശം തീരാഞ്ഞ് യാഗശാല ചുട്ടുകരിച്ചു .ശ്രീ മഹാദേവന്‍ പുത്രന്‍ പ്രവൃത്തിയിങ്കല്‍ സന്തുഷ്ടനായി .പുത്രനെ അനുഗ്രഹിച്ചു .


ശ്രീ മഹാദേവന്റെ ആജ്ഞപ്രകാരം മാനുഷലോകത്ത് എത്തിയ വൈരജാതന്‍ വേട്ടക്കൊരുമന്റെയും ക്ഷേത്രപാലകന്റെയും കൂടെ ചേര്‍ന്ന്ദുഷ്ടനിഗ്രഹണം നടത്തിയെന്നു പറയപ്പെടുന്നു .വൈരജാതന് തട്ടും തെയ്യമെന്നും ഉത്തരകോടി ദൈവമെന്നും പറയാറുണ്ട്‌ .ഉഗ്രമൂര്‍ത്തിയായ ഈ തെയ്യക്കോലം കണ്ടു നില്‍ക്കുന്നവരെപോലും തന്റെ പരിചകൊണ്ട് അടിക്കാറുണ്ട് .അതുകൊണ്ട് തന്നെയായിരിക്കാം തട്ടും തെയ്യമെന്ന പേരുവന്നതും.


ഫോട്ടോ കടപ്പാട് :: ഗൂഗിള്‍ 

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രജീഷേട്ടാ ഈ തെയ്യം (വൈരജാതന്‍ )ഒരു തവണ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു ..വീര ഭദ്രന്‍ തന്നെയാണ് വൈരജാതന്‍ എന്നാണു ഞാന്‍ കേട്ടിട്ടുള്ളത് .ഞാന്‍ തെയ്യത്തെകുറിച്ച് എഴുതിയതെല്ലാം അതുമായി അടുത്ത് ബന്ധപെടുന്ന ആള്‍ക്കാരോട് ചോദിച്ചപ്പോ അറിയാന്‍ ‍ കഴിഞ്ഞതും ഞാന്‍ കേട്ടു വളര്ന്നതുമായകഥകള്‍ആണ്....കമന്റിനു നന്ദി.. എഴുതിയ തെറ്റുകള്‍ പൊറുക്കുമെന്നും ഇനിയുംഎന്റെ ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കുമെന്നു കരുതുന്നു...

    ReplyDelete
  3. ഇപ്പൊ മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ വൈരജാതന്റെതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.............

    ReplyDelete
  4. This comment has been removed by the author.

    ReplyDelete